വിശുദ്ധ വാരത്തിനു തുടക്കം: ഓശാന ആചരിച്ചു വിശ്വാസികൾ

കൊപ്പേൽ (ടെക്‌സാസ്): വിശുദ്ധ വാരത്തിനു തുടക്കം കുറിച്ച് അമേരിക്കയിലെങ്ങും വിവിധ ദേവാലയങ്ങളിൽ ഓശാനയാചരിച്ചു. പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനറെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിൻെറയും ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിൻേറയും ഓര്‍മയാചരിച്ചാണ് ഓശാന തിരുനാൾ.

കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. വർഗീസ് കരിപ്പേരി, ഫാ. മാത്യു ചൂരപ്പന്തിയിൽ എന്നിവർ ശുശ്രൂഷകക്കു കാർമ്മികരായി.

സെന്‍റ് അല്‍ഫോന്‍സ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയം:

ഏപ്രിൽ 14 – പെസഹാ വ്യാഴ ശുശ്രൂഷകൾ വൈകുന്നേരം 7 മുതൽ
ഏപ്രിൽ 15 – കുരിശിന്റെ വഴിയും പീഡാനുഭവസ്മരണയും വൈകുന്നേരം അഞ്ചു മുതൽ
ഏപ്രിൽ 16 – ഈസ്റർ വിജിൽ: ശനിയാഴ്ച വൈകുന്നേരം 7 മുതൽ
ഏപ്രിൽ 17 – ഈസ്റർ ഞായർ: രാവിലെ 9 നു വി. കുർബാന.

Leave a Comment

More News