തൃശൂരില്‍ മാതാപിതാക്കളെ കൊന്ന മകന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി അനീഷ് കീഴടങ്ങുകയായിരുന്നു.

അനീഷ് മാതാപിതാക്കളായ കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിവരെ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണം. റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്.

മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.

Leave a Comment

More News