ജമ്മുവില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു; വിഗ്രഹങ്ങൾ തകർത്തു

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും തകർത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തോട് ചേർന്നുള്ള സിദ്ധ ഏരിയയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹങ്ങൾ ക്ഷേത്രപരിസരത്തിന് പുറത്ത് തള്ളിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴം – വെള്ളി ദിവസങ്ങളിലാണ് സംഭവം നടന്നത്.

ആക്രമണത്തിനിരയായ ലക്ഷ്മി നാരായൺ ക്ഷേത്രം താവി നദിയുടെ തീരത്തുള്ള രംഗുര മേഖലയിലെ ഗോൾഫ് കോഴ്‌സിന് പിന്നിലെ വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗണപതിയുടെയും നരസിംഹത്തിന്റെയും വിഗ്രഹങ്ങൾ ഉൾപ്പെടെ അര ഡസനോളം വിഗ്രഹങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിൽ ഭക്തർക്കിടയിൽ കടുത്ത അമർഷമുണ്ട്.

വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനായി നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ജില്ലാ സീനിയർ പോലീസ് സൂപ്രണ്ട് ചന്ദൻ കോലി പറഞ്ഞു.

ഏകദേശം 5 വർഷം മുമ്പും ഈ ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അന്ന് ക്ഷേത്ര കവാടത്തിലെ പ്രതിമ തകർത്തു. മറ്റൊരു സംഭവത്തിൽ ക്ഷേത്രവളപ്പിലെ കടയിൽ നിന്ന് മണിയും ചില പാത്രങ്ങളും മോഷണം പോയി. അതേസമയം, സംഭവം നടന്ന സ്ഥലത്ത് 99 ശതമാനവും മുസ്‌ലിംകളാണ് താമസിക്കുന്നതെന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News