കളക്ടര്‍മാര്‍ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടാനിയമപ്രകാരമുള്ള പോലീസിന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ഒരു ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള കളക്ട്രേറ്റുകളില്‍ സെല്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പോലീസ് ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു.

ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന ശിപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

 

Print Friendly, PDF & Email

Leave a Comment

More News