കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 20 വയസുകാരൻ സിദ്ധാര്‍ത്ഥിനെ 29 മണിക്കൂർ തുടർച്ചയായി പീഡിപ്പിച്ചതായി പോലീസ് റിപ്പോർട്ട്

വയനാട്: ഫെബ്രുവരി 18ന് വയനാട്ടിലെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 20 കാരനായ വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥിനെ കോളേജിലെ സീനിയർ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേർന്ന് 29 മണിക്കൂർ നിർത്താതെ പീഡിപ്പിക്കപ്പെട്ടതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കേരള പോലീസ് പറഞ്ഞു. വയനാട് ജില്ലയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥൻ ജെ.എസ്.

കേരള പോലീസിൻ്റെ ഫയലിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

20കാരനായ വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്ത് ശനിയാഴ്ച (ഏപ്രിൽ 6) വയനാട്ടിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

സി.പി.ഐ.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ പ്രവർത്തകർ ഉൾപ്പെടെയുള്ള സഹപാഠികളാണ് സിദ്ധാർത്ഥനെ റാഗിംഗിന് വിധേയനാക്കിയതെന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആരോപിച്ചിരുന്നു.

സിബിഐക്ക് സംസ്ഥാന പൊലീസ് കൈമാറിയ രേഖകളില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ പ്രഷോഭ് പി വി നല്‍കിയ റിപ്പോര്‍ട്ടിലാണ് സിദ്ധാര്‍ത്ഥന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കൈ കൊണ്ടും ബെല്‍റ്റ് കൊണ്ടും സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കം സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചു. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് രാത്രി 12.30 നും 01.45 നുമിടയില്‍ സിദ്ധാര്‍ത്ഥന്‍ ഹോസ്‌റ്റല്‍ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആദ്യം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, ഇതുവരെ നടത്തിയ അന്വേഷണത്തിൽ, കോളേജിലെ ആൻ്റി റാഗിംഗ് സ്ക്വാഡ് ഹാജരാക്കിയ റിപ്പോർട്ടിൽ നിന്നും, കോളേജ് ഡീൻ്റെ മൊഴിയിൽ നിന്നും, പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ഓഫീസർ, മറ്റ് സാക്ഷികളുടെ മൊഴിയിൽ നിന്നും, ചില മുതിർന്ന വിദ്യാർത്ഥികളും സഹപാഠികളും ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ യുടെ യൂണിയന്‍ പ്രസിഡന്‍റ് അരുണ്‍ കെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിറ്റംഗങ്ങളായ ആസിഫ് ഖാന്‍, അഭിഷേക് എസ് എന്നിവരെയായിരുന്നു ആദ്യം പ്രതി ചേര്‍ത്തിരുന്നത്.

എന്നാല്‍, സിബിഐയുടെ എഫ്ഐആറില്‍ അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബറലി, അരുണ്‍ കെ സിന്‍ജോ ജോണ്‍സണ്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇ കെ, ആദിത്യന്‍, മുഹമ്മദ് ദനീഷ്, റേഹന്‍ ബിനോയ്, അകാശ് എസ് ഡി, ശ്രീഹരി ആര്‍ ഡി, ഡോണ്‍സ് ഡായ്, ബീല്‍ഗേറ്റ് ജോഷ്വ താന്നിക്കോട്, നസീര്‍ വി, അഭി വി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News