അത്തനാസിയോസ് യോഹാൻ ഒന്നാമൻ്റെ സംസ്കാര ചടങ്ങുകൾ മെയ് 21ന് തിരുവല്ലയിൽ നടക്കും

തിരുവല്ല: അമേരിക്കയിലെ ടെക്സാസില്‍ വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ മെത്രാപ്പോലീത്തൻ ബിഷപ്പ് അത്തനേഷ്യസ് യോഹാൻ ഒന്നാമൻ്റെ (കെപി യോഹന്നാൻ) സംസ്‌കാര ചടങ്ങുകൾ മേയ് 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.

മെത്രാപ്പോലീത്തയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കുമെന്നും സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കുമെന്നും സഭയുടെ ഇടക്കാല എപ്പിസ്‌കോപ്പൽ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് അഡ്മിനിസ്‌ട്രേറ്റർ സാമുവൽ മോർ തെയോഫിലസ് എപ്പിസ്‌കോപ്പ പറഞ്ഞു. സംസ്കാര ചടങ്ങുകൾ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും.

ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിലെ എല്ലാ ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ സാമുവൽ മോർ തെയോഫിലോസ് തിരുമേനി കത്തീഡ്രൽ അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുമെന്ന് സഭ അറിയിച്ചു.

നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ്, ഭൗതികാവശിഷ്ടങ്ങൾ മെയ് 15 ന് ടെക്സാസിൽ പൊതു പ്രദർശനത്തിനായി സൂക്ഷിക്കും. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണെന്ന് സഭാ വക്താവ് ഫാ. സിജോ പണ്ടപ്പിള്ളിൽ പറഞ്ഞു. ശവസംസ്‌കാര ചടങ്ങുകളുടെ സമയക്രമവും പരിശോധിച്ചുവരികയാണ്. സഭയിലെ 2500 വൈദികരും 17 ബിഷപ്പുമാരും 20 രാജ്യങ്ങളിൽ നിന്നുള്ള 3,000-ത്തോളം വരുന്ന ഡീക്കൻമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഭാത നടത്തത്തിനിടെയുണ്ടായ വാഹനാപകടത്തെ തുടർന്ന് ടെക്‌സാസിലെ ഡാളസിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരിക്കെ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നാണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചു. ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്ന്, അടുത്ത മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ ഭരണം നിയന്ത്രിക്കാൻ ഒരു മുതിർന്ന ബിഷപ്പിൻ്റെ നേതൃത്വത്തിൽ ഒമ്പതംഗ ഇടക്കാല എപ്പിസ്‌കോപ്പൽ കൗൺസിലിന് സിനഡ് രൂപം നൽകി.

Print Friendly, PDF & Email

Leave a Comment

More News