ജീന്‍സിനകത്ത് പ്രത്യേക പോക്കറ്റ് തീര്‍ത്ത് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൊയ്തീന്‍ എന്നയാളാണ് അറസ്റ്റിലായത്. കസ്റ്റംസ് ഉദ്യോ​​ഗസ്ഥർ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഒന്നര കോടിയുടെ 2,332 ഗ്രാം സ്വർണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

വിമാനത്താവളം വഴി സ്വർണം കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സംശയാസ്പദമായ രീതിയില്‍ പെരുമാറുന്നതു കണ്ടാണ് ഇയാളെ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ പിടികൂടി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 20 സ്വർണ കട്ടികളാണ് ജീന്‍സിനുള്ളിലെ രഹസ്യ അറയിൽ നിന്നും കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News