ദുബായ്: ശ്രീലങ്ക സന്ദർശിക്കാൻ പദ്ധതിയിടുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷ വാര്‍ത്ത. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഇന്ത്യ, സൗദി അറേബ്യ എന്നിവയുൾപ്പെടെ 40 രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ പൂർണ്ണമായും സൗജന്യ ടൂറിസ്റ്റ് വിസ അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ആരംഭിച്ചു. ഈ പുതിയ നിയമം 2026 മെയ് 25 മുതൽ പ്രാബല്യത്തിൽ വന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി 30 ദിവസം വരെ താമസിക്കുന്നതിന് വിസ ഫീസ് നൽകേണ്ടതില്ല, ഇത് ടൂറിസം ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ശ്രീലങ്കൻ സർക്കാരിന്റെ മന്ത്രിസഭയും പാർലമെന്റും ഈ പുതിയ നയം അംഗീകരിച്ചതിനുശേഷം, ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറത്തിറക്കി. ഈ പദ്ധതിയുടെ പ്രധാന കാര്യങ്ങൾ ഇപ്രകാരമാണ്: വിസ കാലാവധി: ഈ സൗജന്യ ടൂറിസ്റ്റ് വിസ ശ്രീലങ്കയിൽ 30 ദിവസത്തെ താമസത്തിന് മാത്രമേ സാധുതയുള്ളൂ.…
Day: May 26, 2026
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന് ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്. ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്‌റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍,…
