കോഴിക്കോട്: കേരളത്തില്‍ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം ജോര്‍ജ് എം. തോമസ്. ലൗജിഹാദ് ഉണ്ടെന്നും സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുവെന്നും സിപിഎം പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് എം. തോമസ് രംഗത്തെത്തിയിരിക്കുന്നത്. കോടഞ്ചേരിയില്‍ ഇതര മതസ്ഥരായ ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.
