ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോണില്‍ സംസാരിച്ചു; ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കുംഭകോണം പാപനാശത്ത് മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ ഷോപ്പ് നടത്തിയിരുന്ന കോകില (33) എന്ന യുവതിയാണ് മരിച്ചത്. ചാർജ് ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Print Friendly, PDF & Email

Leave a Comment

More News