നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ബോട്ടുകാരെയും സര്‍ക്കാര്‍ വഞ്ചിച്ചു; വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ നല്‍കിയില്ല; ക്ലബ്ബുകള്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകള്‍ക്കും ചുണ്ടൻവള്ളങ്ങള്‍ക്കും മത്സരം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ ഒരു കോടി രൂപ ഗ്രാന്റോ ബോണസോ നല്‍കിയില്ല. പല ബോട്ട് ക്ലബ്ബുകളും നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ ചാമ്പ്യൻസ് ബോട്ട് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്.

ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബോട്ട് ക്ലബ്ബുകൾ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതുവരെ ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. ഇപ്പോൾ കയ്യിൽ പണമില്ലെന്നാണ് സർക്കാർ ബോട്ട് ക്ലബ്ബുകളെ അറിയിച്ചിരിക്കുന്നത്. തുഴച്ചിലുകാർക്ക് പോലും വേതനം നൽകാതെ ബുദ്ധിമുട്ടുകയാണ് നെഹ്‌റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകൾ.

Print Friendly, PDF & Email

Leave a Comment

More News