ലഹരിവില്‍പ്പനക്കെതിരേ പരാതി നല്‍കിയതിന് യുവാവിനെ കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍

കൊച്ചി: പൊതുപ്രവര്‍ത്തകനായ ഫിറോസ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍. തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ രേഷ്മ (38)യാണ് പിടിയിലായത്. കേസുമായി ബന്ധപ്പട്ട് നാലു യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടമുണ്ടെന്ന് ഫിറോസ് പരാതി പറഞ്ഞതിലെ വൈരാഗ്യമാണ് കൊലപാതകശ്രമത്തിലെത്തിച്ചത്.

കഴിഞ്ഞ 31-ന് രാത്രി 8.30-ന് വീക്ഷണം റോഡില്‍ വെച്ചാണ് വധശ്രമമുണ്ടായത്. ഫിറോസിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്തു. വാക്കത്തികൊണ്ട് വെട്ടിയെങ്കിലും ഒഴിഞ്ഞുമാറി ഓടിരക്ഷപ്പെടുകയായിരുന്നു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ തിയൊഫ്, കണ്ണന്‍, അഭിഷേക്, ജിനു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം രേഷ്മ ഒളിവിലായിരുന്നു. പ്രതികള്‍ പല കേസുകളിലും പ്രതികളാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു..

Leave a Comment

More News