നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം: പ്രശസ്ത നിര്‍മ്മാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയം മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985-ല്‍ പുറത്തിറങ്ങിയ ‘യാത്ര’. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘ഓളങ്ങള്‍’അമോല്‍ പലേക്കര്‍ ആദ്യമായി മലയാളത്തില്‍ വേഷമിട്ട ‘ഓളങ്ങളി’ല്‍ പൂര്‍ണിമ ജയറാമായിരുന്നു നായിക. ഇളയരാജ സംഗീതം നിര്‍വഹിച്ച സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു..

Print Friendly, PDF & Email

Leave a Comment

More News