15-കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയ വിവരം പോലീസിലറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിച്ചുവെന്ന കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കി എന്ന് പോലീസില്‍ അറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തുവിനെ പത്തനംതിട്ട അടൂര്‍ പോലീസ് പിടികൂടി. മദ്യം നല്‍കിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അടൂര്‍ സ്വദേശി സഞ്ജുവും പിടിയിലായി. നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിക്കും സുഹൃത്തിനും സഞ്ജു മദ്യം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം

ചെങ്ങന്നൂര്‍ സ്വദേശിയായ അനന്തുവാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം വിളമ്പിയെന്ന കാര്യം അറിയിച്ചത്. ഈ സമയത്ത് അടൂരിലുണ്ടായിരുന്ന അനന്തു പെണ്‍കുട്ടിയുടെ അമ്മയേയും കൂട്ടിയാണ് പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ എത്തിയത്. ആ സമയം പോലീസും അവിടെ എത്തിയിരുന്നു.  പോലീസിനെ കണ്ടതോടെ പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം നല്‍കിയ സഞ്ജു ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

പിന്നീട് നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. സഞ്ജുവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് അനന്തു ഇയാളെ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആളൊഴിഞ്ഞ വീട്ടില്‍ മൂന്ന് തവണ അനന്തു തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അനന്തുവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News