മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം (വീഡിയോ)

ന്യൂഡൽഹി: അക്ഷർധാം മെട്രോ സ്റ്റേഷന്റെ മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സിഐഎസ്എഫ് ജവാന്മാര്‍ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സിഐഎസ്എഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഇന്ന് രാവിലെയാണ് സംഭവം. CISF ഉദ്യോഗസ്ഥർ ഒരു യുവതിയെ മെട്രോ സ്റ്റേഷന്റെ മുകളിൽ നില്‍ക്കുന്നത് കണ്ടിരുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.

യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Comment

More News