സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ

മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള ഹീറോ 75-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടി സ്റ്റേഡിയത്തിലുമായി നടക്കും. ആദ്യ മത്സരത്തിൽ ഇന്ന് രാവിലെ 9.30ന് പശ്ചിമ ബംഗാൾ പഞ്ചാബിനെ നേരിടും.

രണ്ടാം മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ആറുവട്ടം ജേതാക്കളായ കേരളം എ ഗ്രൂപ്പില്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും.

നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, കര്‍ണാടക, മണിപ്പുര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. മെയ് രണ്ടിനാണ് ഫൈനല്‍. കേരളത്തിന്റെ കളികളും സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും പയ്യനാട് സ്‌റ്റേഡിയത്തിലാണ് നടക്കുക.

Leave a Comment

More News