ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറി ആറു പേര്‍ക്ക് പരിക്ക്

തൃശൂർ: പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം. അപകടത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.

കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിനിടെ, പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. സിബിഐ അന്വേഷണം കേസിൽ വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പൊലീസ് കൊലപാതകത്തിന് സഹായം ചെയ്തുവെന്നും, ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവു൦ കൊലപാതകത്തിന് പിന്നിൽ ഉണ്ട്നെനും അദ്ദേഹം ആരോപിച്ചു.

പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളെ കൊലപ്പെടുത്തി ക്രമസമാധാനം തകർത്തതിനെ തുടർന്ന് വിഭാഗീയത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏപ്രിൽ 20 ന് വൈകിട്ട് 6 മണി വരെ പാലക്കാട് ജില്ലാ പരിധിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതു പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് വിലക്കുന്നു.

ഇന്ത്യൻ ആയുധ നിയമത്തിലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നത് വിലക്കുന്നുണ്ട്. 1884ലെ ഇന്ത്യൻ എക്‌സ്‌പ്ലോസീവ് ആക്‌ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വയ്ക്കുന്നതും സമൂഹത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതും അനുവദനീയമല്ലെന്ന് ഉത്തരവിൽ പറയുന്നു. അവശ്യ സേവനങ്ങൾക്കും നിയമ നിർവ്വഹണ ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

Print Friendly, PDF & Email

Leave a Comment

More News