യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക 2022ലെ ഓശാന, പെസഹാ, ദുഃഖവെള്ളിയാഴ്ച, ഈസ്റ്റർ ഭക്തിപൂർവ്വം ആചരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്ററും ഭക്ത്യാദരവുകളോടെ ആചരിച്ചു. ബഹു. വിഹാരി ചെറിയാൻ നീലാങ്കല്‍, അസിസ്റ്റൻറ് വികാരി റവ. ഷോൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഓശാന മുതൽ ഉയിർപ്പ് വരെയുള്ള ആരാധനകൾ വളരെ അനുഗ്രഹപ്രദമായി കൊണ്ടാടി.

ഈസ്റ്റർ ശുശ്രൂഷകൾ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ അച്ചന്റെ നേതൃത്വത്തിൽ ബഹു. ടോൺ അച്ചന്‍ വിശുദ്ധ കുർബാന അർപ്പിക്കുകയും ഉയിര്‍പ്പിന്റെ ദൂത് നൽകുകയും ചെയ്തു. സ്ത്രീകളിൽ നിന്നാണ് ഈ അനുഗ്രഹ ദൂത് ലോകം മുഴുവനും അറിഞ്ഞതെന്നും, കർത്താവിൻറെ ഒപ്പം നടന്ന് എല്ലാ അത്ഭുത പ്രവർത്തികളും കണ്ടറിഞ്ഞ ശിഷ്യര്‍ക്ക് സംശയമായിരുന്നെന്നും, അവസാനം എല്ലാവരും ഭയന്ന് ചിതറിപ്പോയി എന്നും അച്ചന്‍ പ്രസ്താവിച്ചു.

ഈ 50 ദിവസത്തെ നോമ്പ് കഴിഞ്ഞ സമയത്ത് നാം ഇതിൽ ഏത് ഗണത്തിൽ പെടും എന്ന് നാം തന്നെ ശോധന ചെയ്യുക. അതുപോലെ, നമ്മുടെ ഹൃദയം തുറന്ന് പൂർണ്ണമായി ഉയിർത്തെഴുന്നേറ്റ് ക്രിസ്തുവിൽ വിശ്വസിക്കുക. നമ്മുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്ന നാം ഉയിര്‍പ്പിന്റെ സമാധാനം നമ്മുടെ കുടുംബത്തിലും മറ്റുള്ളവരിലേക്കും പകർത്തി നമ്മുടെ കർത്താവിനെ പിന്തുടരുവാൻ ശ്രമിക്കണം. ഉയിര്‍പ്പിന്റെ ശുശ്രൂഷ ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു.

ബഹു. നീലാങ്കല്‍ അച്ചന്‍ ഈ കോവിഡ് എന്ന മഹാമാരിയില്‍കൂടി കടന്നു പോയിട്ടും സമാധാനത്തോടും അനുഗ്രഹപ്രദമായി ഒരു പ്രാവശ്യം കൂടി ഈ വിശുദ്ധ പെരുന്നാൾ ആഘോഷിക്കുവാൻ അവസരം തന്ന ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ തോളോടുതോൾ ചേർന്നു എല്ലാത്തിനും സഹായിച്ച സഹവികാരി ഷോണ്‍ അച്ചനോടും കൊച്ചമ്മയോടും ഉള്ള നന്ദിയും എടുത്തു പറഞ്ഞു. ഒപ്പം തന്നെ ഇടവകയിലെ എല്ലാ സംഘടനകൾക്കും ഇടവക ജനങ്ങൾക്കും നന്ദി പറഞ്ഞു.

സെക്രട്ടറി വർഗീസ് പാപ്പൻ‌ചിറ നീലാങ്കല്‍ അച്ചനും, ഷോണ്‍ അച്ചന്‍, ശുശ്രൂഷക്കാര്‍, ആത്മീയ സംഘടനകൾ തുടങ്ങി ചെറുതും വലുതുമായ എല്ലാ സഹായങ്ങളും നൽകി ഈ വിശുദ്ധ നോമ്പ് അനുഗ്രഹപ്രദമാക്കിത്തീര്‍ത്ത എല്ലാവർക്കും നന്ദി പറഞ്ഞു. ഈസ്റ്ററിന്റെ സ്നേഹവിരുന്നോടെ ഈ വർഷത്തെ ഉയിർപ്പു പെരുന്നാൾ സമാപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News