കോടഞ്ചേരി പ്രണയ വിവാഹത്തില്‍ ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം. തോമസിനെതിരെ നടപടി

കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം. തോമസിനെതിരെ പാര്‍ട്ടി നടപടി. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. നടപടിയെ കുറിച്ച് തീരുമാനിക്കാന്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കോടഞ്ചേരിയിലെ ജോസ്നയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിനുമായുള്ള പ്രണയം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം. തോമസ് പ്രസ്താവന നടത്തിയത് പാര്‍ട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു.

പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിന്‍ ഈ പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണ്. ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് എം. തോമസ് അറിയിച്ചിരുന്നു.

Leave a Comment

More News