തിരുവനന്തപുരം: കേരളം കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പരാമര്‍ശം തെറ്റാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്ക് എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുമുണ്ട്. കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രത്തിന് അയച്ച മെയിലുകളുടെ പകര്‍പ്പുമായാണ് മ്രന്തി വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news