ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്നും 79,237 പേര്‍ക്ക് അവസരം

റിയാദ്: ഹജ്ജ് ക്വാട്ടയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതനുസരിച്ച് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിനു അകത്തു നിന്നും പുറത്തു നിന്നുമായി ഈ വര്‍ഷം 10 ലക്ഷം തീര്‍ഥടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും. എട്ടര ലക്ഷം തീര്‍ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

 

Leave a Comment

More News