ലീലാ മാരേട്ടിനെ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നെഞ്ചേറ്റും

ഫ്ലോറിഡ: ഫൊക്കാനാ പ്രസിഡണ്ട് പദവിയിലേക്ക് ഇത്തവണയെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലീല മാരാട്ട് എന്നാൽ കൂടെയുണ്ടായിരിക്കും എന്ന് വിശ്വസിച്ചവർ പോലും കൈവിട്ടു എന്നാണ് ഫ്ലോറിഡായിൽ ഇന്നു നടന്ന ഫൊക്കാനാ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിൽ തെളിഞ്ഞു വന്ന ചിത്രം. .കഴിഞ്ഞ തവണ പ്രസിഡന്റ്പദവി ചുണ്ടോടു അടുപ്പിച്ചുവെങ്കിലും അവസാന നിമിഷം എല്ലാവരും ചേർന്ന് തട്ടിക്കളയുകയായിരുന്നു .ഇത്തവണ അതിൽ നിന്നും വിഭിന്നമായി വിജയ പ്രതീക്ഷകൾ അവസാന നിമിഷം വരെ ഇവർ നിലനിർത്തിയിരുന്നു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ഒരു മാസമായി ഓൺലൈൻ പത്രങ്ങളിൽ വന്നിരുന്ന വാർത്തകളിൽ നിന്നും വ്യക്തമായിരുന്നു

അമേരിക്കയിൽ ഇത്രയും നേതൃത്വപാടവവും ,കൂടെയുള്ളവരെ ചേർത്ത് പിടിക്കുന്നതിനും, സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും തന്നിലേക്ക് ആകർഷിക്കുവാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയായ ലീല അമേരിക്കയിൽ പ്രവാസി കോൺഗ്രസിനു എക്കാലത്തും നൽകിയ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടി രുന്നു

കോൺഗ്രസ് വികാരം ഉൾക്കൊണ്ട് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് പ്രായത്തെപോലും അവഗണിച്ചു യാത്രചെയ്തും , ചുറുചുറുക്കോടെ ഓടിനടന്നും സംഘടന രൂപീകരണത്തിന് ലീലാ പ്രവർത്തിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ഒരു നിമിഷമെങ്കിലും ഫൊക്കാന പ്രസിഡൻറ് ആകുമോ എന്ന ഭയം യഥാർത്ഥത്തിൽ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്കു ഉണ്ടായിരുന്നുവന്നത് രഹസ്യമല്ലാത്ത പരസ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ഫൊക്കാനയിൽ മാത്രമൊതുങ്ങുന്ന ഒന്നാകുമായിരുന്നു.

ലീലാ മാരാട്ടിനെ പോലെ ശക്തയായ നേതാക്കളെയാണ് ഇന്ന് നാട്ടിലും അമേരിക്കയിലും കോൺഗ്രസ് പ്രവർത്തകർക്കു ആവശ്യമായിരിക്കുന്നതു .ഫൊക്കാന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിൽ നിരാശനാകാതെ കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന് ഈ പരാജയം ഒരു വെല്ലുവിളിയായി ലീല ഏറ്റെടുക്കുമെന്നാണ് പ്രവർത്തകർ വിശ്വസിക്കുന്നതും ആശംസിക്കുകയും ചെയ്യുന്നത്

Print Friendly, PDF & Email

5 Thoughts to “ലീലാ മാരേട്ടിനെ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നെഞ്ചേറ്റും”

  1. റോയ് ഫിലിപ്പ്

    മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ് ലീലയുടേയും ഗതി….. കൂടെ നിന്ന് പ്രവര്‍ത്തിച്ചവരോട് വിശ്വാസ വഞ്ചന കാണിക്കുന്ന ഏതൊരു വ്യക്തിയുടേയും ഗതി ഇതു തന്നെ. ലീലാ മാരേട്ട് ഒരു ‘ബാധ്യത’ ആണെന്ന് ഫോക്കാനയുടെ കിംഗ് മേക്കര്‍മാര്‍ക്ക് തോന്നിയതുകൊണ്ടാണ് അവരെ തിരസ്ക്കരിച്ചത്… തന്നെയുമല്ല, കൈയ്യില്‍ പണമുള്ള വാഷിംഗ്ടണ്‍‌കാരനെ കണ്ടപ്പോള്‍ ഈ കിംഗ് മേക്കര്‍മാരുടെ കണ്ണ് മഞ്ഞളിച്ചു. അവരും ഈ ലീലാ മാരേട്ടും ഒരേ വള്ളത്തില്‍ വര്‍ഷങ്ങളോളം സഞ്ചരിച്ചവരാണെന്നത് വിരോധാഭാസം. ഈ സത്യം ഇനിയും ലീലാ മനസ്സിലാക്കിയില്ലെങ്കില്‍ അവരുടെ വിവരക്കേട്.

  2. അനില്‍ കുമാര്‍ കെ.ജി

    വാസ്തവ വിരുദ്ധമായ പ്രസ്താവനകളാണ് മിസ്റ്റര്‍ ചെറിയാന്‍ എഴുതി വിടുന്നത്. അത് ശരിയല്ല. ലീലാ മാരേട്ട് സംഘടനകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവും ചെന്ന ആളാണെന്നത് സമ്മതിക്കുന്നു. എന്നാല്‍, അടുത്ത നാളുകളിലായി അവര്‍ സ്ഥാനമാനമോഹിയായി മാറിയതാണ് അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടി കിട്ടിയതിന്റെ അടിസ്ഥാനം. അവരെ വിശ്വസിച്ച് കൂടെ നിന്നവരെ അവര്‍ ചതിച്ചു… ഇപ്പോള്‍ മിസ്റ്റര്‍ ചെറിയാന്‍ പറയുന്നവരും അവരെ കൈയ്യൊഴിയും. അപ്പോള്‍ അവര്‍ ഒറ്റപ്പെടും. ഇനിയൊരിക്കലും അവര്‍ക്ക് പൊതുപ്രവര്‍ത്തനങ്ങളില്‍ അംഗീകാരം കിട്ടുകയില്ലെന്നുള്ളത് നിസ്തര്‍ക്കമാണ്. കോണ്‍ഗ്രസ്സിലെ ആരോ ഒക്കെ ആണെന്ന് ലീല മാരേട്ട് പറയുന്നുണ്ടെങ്കിലും ഏത് കോണ്‍ഗ്രസ് (അമേരിക്കയില്‍ കോണ്‍ഗ്രസ്സിന് തന്നെ ശാഖകളും ഉപശാഖകളുമൊക്കെ ഉണ്ടല്ലോ) ആണെന്ന് ചോദിച്ചാല്‍ അവര്‍ക്കു തന്നെ അറിയില്ല. അതാണ് ഇവിടെത്തെ കോണ്‍ഗ്രസുകാരുടെ അവസ്ഥ. എല്ലാം വെറും ഫോട്ടോ ഓപ്സ് ആണ്. കുറെ പേര്‍ ചേര്‍ന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഫോട്ടോ എടുത്ത് പത്രങ്ങളില്‍ വാര്‍ത്ത കൊടുക്കുന്നു…. അല്ലാതെ, അവരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. അതുകൊണ്ട് ലീലാ മാരേട്ടിനെ ‘നെഞ്ചോട്’ ചേര്‍ക്കാതെ അവരെ അവരുടെ പാട്ടിന് വിട്ടേര്….

  3. Benoy Joseph

    ഫൊക്കാന ഒരു കോര്‍പ്പറേറ്റ് സംഘടനയായി മാറിക്കഴിഞ്ഞു. കൈയ്യില്‍ പണമുള്ളവന് അതിന്റെ തലപ്പത്ത് എത്താം. അംഗസംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമോ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ച് പരിചയമോ ഒന്നും വേണ്ട…. പണക്കാരെ തേടിപ്പിടിച്ച് തലപ്പത്ത് എത്തിക്കാന്‍ ഈ സംഘടനയില്‍ ഒരു കോക്കസ് ഉണ്ട്. അവരെ മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ല. 2024 ലെ തിരഞ്ഞെടുപ്പില്‍ ഒരു പ്രസിഡന്റിനെ അവരോധിക്കാന്‍ അണിയറയില്‍ ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് അടുത്ത പ്രാവശ്യം പ്രസിഡന്റാക്കാമെന്ന് ഈ കോക്കസ് ലീലാ മാരേട്ടിനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴേ മനസ്സില്‍ നിന്ന് മാറ്റുക. ഫൊക്കാനയ്ക്ക് വേണ്ടി അനേക വര്‍ഷങ്ങള്‍ അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കിയ വ്യക്തി എന്ന നിലയില്‍ നിങ്ങളെ പരിഗണിക്കാതെ മറ്റൊരാളെ അവരോധിച്ച ഈ കോക്കസുകാരുടെ ഗതി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുക…. പി.സി ജോര്‍ജിന്റെ ഭാര്യയുടെ ശാപം പിണറായി വിജയന് ഏറ്റപോലെ, ലീലാ മാരേട്ടിന്റെ ശാപം ഇക്കൂട്ടര്‍ക്ക് ഏല്‍ക്കും…. കൊന്ത കൈയ്യിലുണ്ടെങ്കില്‍ ഒന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചോളൂ…. ഫലം നിശ്ചയം…

  4. ജിനി തോമസ്

    ഫൊക്കാനയിലെ ഒരു ‘പ്രവര്‍ത്തക’ ആകാനേ ലീലാ മരേട്ടിന് യോഗ്യതയുള്ളൂ…. അല്ലാതെ പ്രസിഡന്റാകാന്‍ അല്ല. അവര്‍ പ്രസിഡന്റായാല്‍ ഫൊക്കാന എന്ന ആനയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കും…. അതായത്, ഫൊക്കാനയുടെ എല്ലാ വേദികളിലും കോണ്‍ഗ്രസിന്റെ അതിപ്രസരം ആയിരിക്കും…. പിന്നെ, അവര്‍ നേതൃസ്ഥാനത്തെത്തിയാലുള്ള അവസ്ഥ എല്ലാവര്‍ക്കും അറിയാം. പണ്ട് ഹ്യൂസ്റ്റണില്‍ ഫൊക്കാനയുടെ യോഗം നടക്കവേ സ്റ്റേജില്‍ ഇരിപ്പിടം കൊടുത്തില്ല എന്ന കാരണം പറഞ്ഞ് അവര്‍ സ്റ്റേജിലേക്ക് ഇടിച്ചു കയറി നടത്തിയ പുകില് എലാവരും കണ്ടതാണ്.

  5. ലിസി സാജന്‍

    ഫൊക്കാന എന്ന സംഘടനയുടെ തലപ്പത്ത് കയറിപ്പറ്റാന്‍ യാതൊരു പ്രവര്‍ത്തിപരിചയമോ ഫൊക്കാനയിലെ മുന്‍ പ്രവര്‍ത്തന പരിചയമോ അംഗ സംഘടനകളിലെ പ്രാതിനിധ്യമോ ഒന്നും വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്… കൈയ്യില്‍ കാശുള്ള ആര്‍ക്കു വേണമെങ്കിലും അതിന്റെ പ്രസിഡന്റാകാം……. ലീലാ മാരേട്ടിനെ തഴഞ്ഞ് പണക്കാരനെ അവരോധിച്ച നിങ്ങളെ ‘എന്തു പേരിട്ട് വിളിക്കേണ്ടൂ…. ‘ shame on you…

    FEDERATION OF KERALA WOMENS IN NORTH AMERICA എന്നൊരു സംഘടന ലീലാ മാരേട്ടിന്റെ നേതൃത്വത്തില്‍ വരാന്‍ അധിക കാലതാമസമുണ്ടാകില്ല എന്നാണൊരു ഉള്‍‌വിളി…

Leave a Comment

More News