ഹണി ട്രാപ്പിലൂടെ രാഷ്ട്രീയക്കാരെ കുടുക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തി; ഝാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീയെ എസ്ടിഎഫ് പിടികൂടി

ബർദ്ധമാൻ: ഝാർഖണ്ഡിൽ നിന്നുള്ള ഒരു സ്ത്രീയെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പ് കേസിൽ പ്രമുഖ രാഷ്ട്രീയക്കാരെയും വ്യക്തികളെയും കുടുക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് സംശയിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇതേ അന്വേഷണവുമായി ബന്ധപ്പെട്ട്, ഒരു പ്രാദേശിക പാർപ്പിട സമുച്ചയത്തിൽ നിന്ന് സുരക്ഷാ സേന സംശയിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും, വിഐപികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന സംസ്ഥാനത്തിനുള്ളിൽ ഒരു രഹസ്യ ചാരവൃത്തി ശൃംഖല സ്ഥാപിച്ചുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ നേരിടുന്നത്. അറസ്റ്റിലായ സ്ത്രീ പ്രധാന സൂത്രധാരന്റെ അടുത്ത കൂട്ടാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനിടെ, ഇരുവരും തമ്മിലുള്ള ചാറ്റുകളും മറ്റ് നിരവധി ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു, ഇത് നെറ്റ്‌വർക്കിന്റെ ബന്ധങ്ങൾ വെളിപ്പെടുത്താൻ ഉപയോഗിക്കുന്നു. പ്രധാന രാഷ്ട്രീയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും അറസ്റ്റിലായ സ്ത്രീയെ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ…

E20 പെട്രോൾ മൈലേജ് 2-6% കുറച്ചേക്കാം, പക്ഷേ എഞ്ചിൻ തകരാറിന് തെളിവുകളൊന്നുമില്ല: ഗഡ്കരി

E20 പെട്രോളിന് വാഹനങ്ങളുടെ മൈലേജ് 2 മുതൽ 6 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. എന്നാൽ, പരിശോധനകളിൽ എഞ്ചിൻ തകരാറുകൾ കണ്ടെത്തിയില്ല. E20 കാർബൺ ബഹിർഗമനം കുറയ്ക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വിമർശനം തുടരുന്നു. ന്യൂഡൽഹി: വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ച് 20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ (E20) ഉപയോഗിക്കുന്നത് മൈലേജ് 2 മുതൽ 6 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച (ജൂലൈ 30) ലോക്സഭയിൽ പറഞ്ഞു . ഡൈനാമോമീറ്ററുകളിലും എഞ്ചിൻ ഈട് പരിശോധിക്കുന്നതിനായി യഥാർത്ഥ റോഡ് റണ്ണുകളിലും നടത്തിയ പരിശോധനകളിൽ E20 ഇന്ധനം മൂലമുള്ള എഞ്ചിൻ കേടുപാടുകൾ സംഭവിച്ചതായി തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ റോഡ് ഗതാഗത മന്ത്രാലയം പറഞ്ഞു. വാഹന മൈലേജിൽ…

അബുദാബിയിലെ ഷുവൈബ് ഭവന പദ്ധതിയിൽ എമിറാത്തി കുടുംബങ്ങൾക്കുള്ള ഭവന വിസ്തീർണ്ണം വിപുലീകരിച്ചു

അബുദാബി: അബുദാബി സർക്കാർ പൗരന്മാർക്കായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പും (ഡിഎംടി) അബുദാബി ഹൗസിംഗ് അതോറിറ്റിയും സംയുക്തമായി ഷുവൈബ് നാഷണൽ ഹൗസിംഗ് പ്രോജക്റ്റിൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള പരമാവധി പരിധി വർദ്ധിപ്പിച്ചു. പദ്ധതിയിൽ താമസിക്കുന്ന എമിറാത്തി കുടുംബങ്ങൾക്ക് ഇപ്പോൾ 900 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വീടുകൾ നിർമ്മിക്കാൻ കഴിയും. കുടുംബങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും അവർക്ക് മികച്ച ജീവിത നിലവാരം നൽകുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രാഥമിക ലക്ഷ്യം. സർക്കാർ ഈ വർഷം കുടുംബ വർഷമായി ആഘോഷിക്കുന്നതിന്റെ പ്രതികരണമായാണ് ഈ മാറ്റം വരുത്തിയത്. കുടുംബങ്ങൾക്ക് അവരുടെ ഇഷ്ടാനുസരണം വീടുകൾ രൂപകൽപ്പന ചെയ്യാനും ഭാവി ആവശ്യങ്ങൾക്കായി വികസിപ്പിക്കാനും ഇത് എളുപ്പമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാമൂഹിക സ്ഥിരതയും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഈ തീരുമാനമെന്ന് അർബൻ പ്ലാനിംഗ് ആൻഡ് പെർമിറ്റ്സ് സെന്റർ ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ…

ഖത്തര്‍ പ്രവാസി നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവല്‍ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്രസ് ഗേറ്റ്വേ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍, കേരള ബിസിനസ് ഫോറം (ഗആഎ) പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി, ‘വിജയമന്ത്രങ്ങള്‍’ അവതാരകന്‍ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്വേ മാനേജിങ് പാര്‍ട്ണര്‍ ആശ ഷംഷീര്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ദീപക് സി.ജി., സുബൈര്‍ പാണ്ടവത്ത്, ജാഫര്‍ ജാതിയേരി, ഷാം…

മണ്മറഞ്ഞ സമര നായകരെ അനുസ്മരിച്ച് യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ അനുസ്മരണ സദസ്സ്

ദോഹ (ഖത്തര്‍): യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31-ന് ഖത്തർ ഐസിസി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിനും, സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ജൂലൈ മാസത്തിൽ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു. പി. കെ. വി., എൻ. ഇ. ബാലറാം, പി. പി. മുകുന്ദൻ, പി. എസ്. നമ്പൂതിരി, ടി. എ. മജീദ്, പി. എസ്. ശ്രീനിവാസൻ, കെ. ദാമോദരൻ, കാമ്പിശ്ശേരി കരുണാകരൻ, കെ. എ. കേരളീയം എന്നിവരുടെ രാഷ്ട്രീയ-സാമൂഹിക സംഭാവനകളാണ് പരിപാടിയിൽ അനുസ്മരിക്കപ്പെട്ടത്. ദോഹ യൂണിറ്റ് സെക്രട്ടറി ശ്രീ. ബിനു ഇസ്മായിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ദോഹ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഉണ്ണി താമരാൽ അധ്യക്ഷത വഹിച്ചു. മുഖ്യ അനുസ്മരണ പ്രഭാഷണം ഓൺലൈനിലൂടെ നിർവഹിച്ച മുൻ കൃഷി മന്ത്രി ശ്രീ.…

രാശിഫലം (02-08-2026 ഞായര്‍)

ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉത്‌പാദനക്ഷമത ഉയര്‍ന്ന കൂട്ടാൻ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. വൃശ്ചികം:‘കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികതയെ കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌ക്കണ്‌ഠയും മാനസികപിരിമുറുക്കവും അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം…

ഇനി ഇവിടെ എന്ത് (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തവന്റെ ഉടയതമ്പുരാൻ ആരാണ്? ഉറങ്ങാൻ ഇടമില്ലാത്തവന്റെ, ഉടുക്കാൻ ഇല്ലാത്തവന്റെ, ഉണ്ണാൻ വകയില്ലാത്തവന്റെ ഉടമയും യജമാനനും ആരാണ്? ​മടുപ്പിന്റെ ഇടനാഴിയിൽ മുഷിഞ്ഞു നാറുന്ന ഇന്നലെകൾ, ജീവിതമെഴുതി ചുരുട്ടി കൂട്ടിയെറിഞ്ഞ മൂലയിൽ ചോര നുണയുന്ന ചോളനുറുമ്പുകൾ. അഴിഞ്ഞാട്ടങ്ങളുടെ അലുക്കുകളും അട്ടഹാസങ്ങളുടെ ചില്ലുകളും ചിതറികിടക്കുന്ന പോർമുഖം. ​ലഹരി നുരഞ്ഞ ഓർമ്മയിൽ വീണു കിടക്കുന്ന ചഷകങ്ങൾ, ആർത്തി കൊത്തിയുണക്കിയ എച്ചിൽ പാത്രങ്ങൾ. ആളൊഴിഞ്ഞ കസേരയിലെ ആൾമാറാട്ടങ്ങൾ… പൊട്ടിച്ചിരിയുടെ ചിതറിയ ചില്ലുകൾ, ആരവങ്ങളടങ്ങിയ രാത്രിയുടെ ഊർധ്വശ്വാസം! ​ഒറ്റപ്പെടലിന്റെ ദുർഗന്ധം മണക്കുന്നു, അയാൾ ചുറ്റും നോക്കി… അനാഥത്വവും അവഗണനയും ആഘോഷമാക്കി കടന്നു പോകുന്നവനെ കാത്തു കിടക്കുന്ന സമയരഥം… ​ശരിയുടെ അഗാധഗർത്തം അയാളെ ആകർഷിച്ചു!

അദ്ധ്യാപകരുടെ വിലപ്പെട്ട സ്‌നേഹ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)

നമ്മുടെ  സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തിൽ വരുന്ന പല തീവ്രവാദ ശക്തികൾ ശ്രമിക്കാറുള്ളത്. ഈ ബുദ്ധിശൂന്യരെ പാർട്ടി അടിമകൾ വിളിക്കുന്നത്  മുത്തുമാണിക്യം എന്ന പേരിലാണ്. അറിവിൽ ഒരു തലമുറയെ വാർത്തെടുക്കേണ്ട അദ്ധ്യാപകർ ഭീകര പ്രവർത്തനങ്ങൾപോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയല്ലെന്നും, അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കുമരുന്ന് ഭാവി തലമുറയെ തകർക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വൻ സ്രാവുകൾ ഈ രംഗത്തുള്ളത് കഴിഞ്ഞ സർക്കാരിന്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക്മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ളവരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തൂഫാൻ കാക്കകൾ…

നോർത്ത് ടെക്സസ് സൈനിക ഇസബെല്ല ഗോൺസാലസിന് യാത്രാമൊഴിയേകി

ഡാളസ്: ജോർദാനിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 19 കാരിയായ യു.എസ് ആർമി പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഇസബെല്ല ഗോൺസാലസിന് വടക്കൻ ടെക്സസിൽ കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ജോർദാനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഇസബെല്ല ഗോൺസാലസ് വീരമൃത്യു വരിച്ചത്. ചുരുങ്ങിയ പ്രായത്തിനുള്ളിൽ അവർ വലിയ ധീരത പ്രകടിപ്പിച്ചതായി ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അനുസ്മരിച്ചു. സൈനിക ജീവിതവുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുകയും ചെയ്ത ഇസബെല്ലയെ ബ്രിഗേഡിയർ ജനറൽ ഗ്ലെൻ ഹെൻകെ പ്രശംസിച്ചു. ടെക്സസിലെ കരോൾട്ടൺ സ്വദേശിനിയായ ഇസബെല്ല, ഹെബ്രോൺ ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ വർഷമാണ് പഠനം പൂർത്തിയായത്. ഒരു മകൾ, സഹോദരി, പ്രതിശ്രുത വധു എന്നീ നിലകളിലെല്ലാം സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു അവർ. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡി.എഫ്.ഡബ്ല്യു നാഷണൽ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വി ടി ബൽറാം എംഎൽഎയ്ക്ക് സ്വീകരണം നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി ടി ബൽറാമിന് സ്വീകരണം നൽകി. പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഒസി നാഷണൽ വൈസ് പ്രസിഡന്റ് തോമസ് ഓലിയാകുന്നേൽ സ്വാഗതമാശംസിച്ചു. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് തൻറെ അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. വി ടി ബൽറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക വിഷയങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം, കേരളത്തിൻറെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി എംഎൽഎ സംസാരിച്ചു. കൂടാതെ തനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് വൈസ് പ്രസിഡന്റ് ബിജു ഇട്ടൻ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, സീനിയർ മാധ്യമ പ്രവർത്തകൻ…