ചിങ്ങം: ഇന്ന് ചെലവുകൾ അശ്രദ്ധമായി വർദ്ധിക്കാനിടയുണ്ട്. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസ്സാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക.
കന്നി: ജോലിസ്ഥലത്ത് നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്തും.
തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തി യാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിൽ മതിപ്പ് പ്രകടിപ്പിക്കും.
വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഇന്ന് അവസരങ്ങൾ വന്നേക്കാം.
ധനു: നിങ്ങളുടെ പ്രവൃത്തികൾ ഇന്നും സംസാരിക്കട്ടെ. ഇന്ന് വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും.
മകരം: നന്നായി ജോലിയിൽ ശ്രദ്ധിക്കുന്നതിനും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും, നിങ്ങളുടെ സ്വപ്ന ങ്ങളിൽ വിശ്വസിക്കുന്നതിനും ഇന്നത്തെ ദിവസം സഹായിക്കും. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാദ്ധ്യത കാണുന്നു.
കുംഭം: നിങ്ങളുടെ ജോലിഭാരം ഇന്ന് കൂടും. എന്നാൽ അതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തിയെ വർദ്ധി പ്പിക്കുകയും ചെയ്യും.
മീനം: കഴിഞ്ഞകാലപ്രകടനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കും. നിങ്ങൾ അസാമാന്യമായ കഴിവുകൊണ്ട് ഇന്നത്തെ ദിവസത്തെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങൾ കൊണ്ട് ശാന്തമായിരിക്കാൻ സാധിക്കും.
മേടം: നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് നിങ്ങൾ തിരിച്ചറിയും . ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും അവിചാരിതമായി ചില പ്രശ്നങ്ങളിൽ നിന്നും പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ഗൃഹന്തരീക്ഷം സന്തോഷത്തിൽ നിറഞ്ഞ് നില്ക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.
മിഥുനം: ഇന്ന് നിങ്ങൾ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കും. നിങ്ങൾ കുറച്ച് സമയം അവനവനുവേണ്ടി കണ്ടെത്തണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്തിവിശ്വാസമുള്ള ഒരാളായിരിക്കും. നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് ഇന്ന് നിങ്ങളെ അനുകരിക്കാൻ തോന്നും. ഉറ്റവരുടെ ഒപ്പം സമയം ചിലവഴിക്കും.
