ജമ്മുവില്‍ സിഐഎസ്എഫ് ജവാന്മാരുടെ ബസിനു നേരെ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ബസിനുനേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തി ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസിൽ 15 ജവാൻമാരുണ്ടായിരുന്നു എന്നും അവർ ഡ്യൂട്ടിക്ക് പോകുകയായിരുന്നെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം രാവിലെ ഷിഫ്റ്റിനായി 15 സി.ഐ.എസ്.എഫ് ജവാന്മാർ സഞ്ചരിച്ച ബസ് പുലർച്ചെ 4.15 ഓടെയാണ് ഭീകരർ ആക്രമിച്ചത്. സി.ഐ.എസ്.എഫ് തിരിച്ചടിച്ചു.

ഒരു സിഐഎസ്എഫ് എഎസ്ഐ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുതിർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ ആകെ 4 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇതിനുപുറമെ, ജമ്മുവിലെ സുൻജ്‌വാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Comment

More News