യുഎഇയില്‍ പെരുന്നാള്‍ അവധി 30 മുതല്‍

അബുദാബി: യുഎഇയില്‍ പൊതു-സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 മുതല്‍ റംസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ അവധിയായിരിക്കും.

അതേസമയം മേയ് ഒന്നിനാണ് പെരുന്നാളെങ്കില്‍ മൂന്നു വരെയും രണ്ടിനാണെങ്കില്‍ നാലു വരെയും അവധി ആയിരിക്കും. ഇതോടെ ജീവനക്കാര്‍ക്ക് നാലോ അഞ്ചോ ദിവസം അവധി ദിനങ്ങള്‍ ലഭിച്ചേക്കും.

 

Leave a Comment

More News