കാൽമുട്ട് വേദനയെത്തുടര്‍ന്ന് പോപ്പ് ഫ്രാന്‍സിസിന് വിശ്രമം

റോം: കാൽമുട്ട് വേദന വീണ്ടും ആരംഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പ തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി വിശ്രമത്തിലേക്ക്. വിദഗ്ധ പരിശോധന ആവശ്യമായി വന്നതിനാല്‍ അടുത്ത ദിവസങ്ങളിലെ മാർപ്പാപ്പയുടെ പ്രതിദിന പരിപാടികൾ റദ്ദാക്കി. പരിശോധനയ്ക്കും ചികിത്സയ്ക്കുമായാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്തതിനാൽ ഈസ്റ്റർ ഞായറാഴ്ച കുർബാന അർപ്പിക്കാൻ മാർപാപ്പ ഏറെ ബുദ്ധിമുട്ടിയിരുന്നു. നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാൽമുട്ടു വേദന മൂലം മാർപാപ്പ അടുത്തകാലത്ത് ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News