ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിനായി ഏപ്രില്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം

മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായി നടത്തുന്ന ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യുക. അമേരിക്കയിലും കാനഡയിലുമുള്ള ഫിഫ്ത് ഗ്രേഡ് മുതല്‍ 9th ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാം. അര മണിക്കൂര്‍ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

ഓരോ റീജിയണില്‍ നിന്നും കൂടുതല്‍ സ്‌കോര്‍ ചെയ്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ജൂലൈയില്‍ ഓര്‍ലന്റോയില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് ഫൊക്കാന സ്‌പെല്ലിംഗ് ബീ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റും കാഷ് പ്രൈസും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. മാത്യു വര്‍ഗ്ഗീസ് 734-634-6616,
fokanaspellingbee2022@gmail.com

https://forms.gle/sHWU5WXnLhtnEkNW7

Leave a Comment

More News