വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22) ആണ് മരിച്ചത്. ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനില്‍ അനിത ദമ്ബതികളുടെ മകളാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സഹോദരി അര്‍ച്ചന.

സുനിത വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment