കൊല്ലം: ട്രെയിനില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. മലബാര്‍ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മലബാര്‍ എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരുടെ കോച്ചില്‍ അജ്ഞാത മൃതദേഹം
