ഫാ. മാത്യൂ എം മാത്യൂസിന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔദ്യോഗിക പദവി പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് മടങ്ങുന്ന കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അംഗവും സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ചു വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂസിനു സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷത വഹിച്ചു

ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാജത്തിന്റെ ഉപഹാരം സലിം രാജ് നല്‍കി , ഫാ. മാത്യൂ എം. മാത്യൂസ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

 

Leave a Comment

More News