ഫോക്കസ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉദ്ഘാടനം ചെയ്തു.

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമതി യോഗത്തില്‍ വച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക് , ഷാജി ബേബി, ബിനു മാത്യൂ , മുഹമ്മദ് റിഫാന്‍ , നിഷ ഗിരിഷ് , പ്രേം കിരണ്‍ , മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ. കോശി, റെജി കുമാര്‍ ,സുനില്‍ ജോര്‍ജ് . ജേക്കബ്ബ് ജോണ്‍ എന്നിവര്‍ അംഗത്വ വിതരണം നടത്തി ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡര്‍ രതീഷ് കുമാര്‍ , എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു ഇഫ്താര്‍ വിരുന്നും നടത്തി, പരിപാടികള്‍ക്ക് റെജികുമാര്‍ സ്വാഗതവും ജേക്കബ് ജോണ്‍ നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News