ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികം: ജില്ലയിൽ പരിപാടികൾക്ക് തുടക്കമായി

ഏപ്രിൽ 30 ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ ജില്ലാ ആസ്ഥാനത്ത് പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ പതാകയുയർത്തുന്നു

പാലക്കാട്:ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്ഥാപക ദിനമായ ഏപ്രിൽ 30ന് ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഒറ്റപ്പാലം,കോങ്ങാട്,മണ്ണാർക്കാട്,പട്ടാമ്പി,തൃത്താല തുടങ്ങിയ മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി.മലമ്പുഴ എസ്.പി ലൈൻ കോളനി,ഗവ.വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലും പ്രവർത്തകർ പതാകയുയർത്തി പ്രതിജ്ഞ പുതുക്കി.ഹിബ തൃത്താല,ഫിദ ഷെറിൻ,ത്വാഹ മുഹമ്മദ്,സമദ്,സബിൻ, ഷഹ്ബാസ്,നൗഷാദ്,അഫീഫ്,ഷമീം,റിഷാന,ഫാദിൽ, അഹമ്മദ് ഷാനു,ഷബ്നം.പി.നസീർ എന്നിവർ നേതൃത്വം നൽകി.

സാഹോദര്യ രാഷ്ട്രീയ പ്രസ്ഥാനത്തിന് അരപതിറ്റാണ്ട് തികയുന്ന പശ്ചാത്തലത്തിൽ വാർഷികോപഹാര സമർപ്പണം,സേവന പ്രവർത്തനങ്ങൾ,സാമൂഹിക നീതിയുടെ പോരാട്ട വീഥിയിലുള്ളവരെ ആദരിക്കൽ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ മെയ് 13 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News