തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം; പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കും

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ‘പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക.

വികസനത്തിന് ട്വന്റി ട്വന്റി എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചാവണം കെ-റെയില്‍ പോലുള്ള വന്‍കിട പദ്ധതികളിലേക്ക് നീങ്ങുന്നത്. കോടികള്‍ കടമെടുത്ത് പോകുന്ന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ച് വീണ്ടും വലിയ ബാധ്യതയിലേക്ക് പോകുന്നത് ശരിയായ കാര്യമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News