നായക്കുട്ടിയാണെന്ന് കരുതി രക്ഷപ്പെടുത്തി; വീട്ടില്‍ കൊണ്ടുവന്നപ്പോഴാണറിഞ്ഞത് അതൊരു ചെന്നായക്കുട്ടിയാണെന്ന്!!

മാസച്യുസെറ്റ്സ്: തിരക്കേറിയ റോഡരികില്‍ അലഞ്ഞു നടന്നിരുന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന കുടുംബം, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നായക്കുട്ടിയല്ല ഒരു ചെന്നായക്കുട്ടിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയി എന്ന് മസാച്യുസെറ്റ്സിലെ മൃഗ രക്ഷാപ്രവർത്തകർ പറഞ്ഞു.

തിരക്കേറിയ റോഡരികിൽ ഒറ്റയ്ക്ക് അലയുന്നത് കണ്ടാണ് ആ കുടുംബം നായക്കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് കേപ് കോഡിലെ കേപ് വൈൽഡ് ലൈഫ് സെന്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആരുടേയോ നഷ്ടപ്പെട്ട നായ്ക്കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടുകാർ അതിനെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോസ്റ്റിൽ പറയുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങൾ “നായ്ക്കുട്ടി” യഥാർത്ഥത്തിൽ ഒരു വന്യമൃഗമാണെന്ന് സംശയിക്കാൻ തുടങ്ങി. അവര്‍ കേപ് വൈൽഡ് ലൈഫ് സെന്ററുമായി ബന്ധപ്പെട്ടു. അവരാണ് അമേരിക്കയില്‍ കണ്ടു വരുന്നതും ചെന്നായയെ പോലെയിരിക്കുന്നതുമായ ഒരു കാട്ടുനായയാണതെന്ന് സ്ഥിരീകരിച്ചത്.

പേവിഷബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി അതിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിടാൻ പ്രായമാകുന്നതുവരെ മറ്റൊരു അനാഥ ചെന്നായക്കുട്ടിയോടൊപ്പം വളർത്തുമെന്ന് വന്യജീവി കേന്ദ്രം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News