കൊച്ചി മെട്രോയുടെ തൂണുകൾക്കിടയിൽ വളര്‍ത്തിയ ചെടികൾക്കിടയില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി

കൊച്ചി: മെട്രോയുടെ തൂണുകൾക്കിടയിൽ മറ്റ് ചെടികൾക്കൊപ്പം നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപം കൊച്ചി മെട്രോ റെയിൽ 516-517 തൂണുകൾക്കിടയിൽ ചെടികള്‍ നടാൻ അനുവദിച്ച സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു. രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല.

ആരെങ്കിലും ബോധപൂർവം ചെടി നട്ടതാകാനാണ് സാധ്യതയെന്ന് എക്സൈസ് സംഘം വിലയിരുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

More News