യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ സംസ്ക്കാരം നടന്നു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാത്രി രാജ്യവ്യാപകമായ പ്രാർത്ഥനകൾക്ക് ശേഷം നടന്നു. അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ബതീനിലെ ഖബര്‍സ്ഥാനില്‍ മയ്യിത്ത് നമസ്ക്കാരത്തിന് നേതൃത്വം നല്‍കി.

ശൈഖ് മുഹമ്മദും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദും സംസ്‌കാരത്തിന് മുമ്പ് പ്രസിഡന്റിന്റെ മൃതദേഹം വഹിച്ചു.

ഡസൻ കണക്കിന് ഭരണകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും മയ്യിത്ത് നമസ്ക്കാരത്തില്‍ പങ്കെടുത്തു. 73-ാം വയസ്സിൽ അന്തരിച്ച ഷെയ്ഖ് ഖലീഫയ്ക്ക് രാജ്യമെമ്പാടുമുള്ള പള്ളികളിൽ ആരാധകർ ആദരാഞ്ജലികൾ അർപ്പിച്ചു .

രാജ്യത്തെ ഏറ്റവും വലിയ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിൽ ആയിരങ്ങൾ പങ്കെടുത്തു.

ശനിയാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് മുഷ്‌രിഫ് കൊട്ടാരത്തിൽ എമിറേറ്റ്‌സ് ഭരണാധികാരികളിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും അനുശോചനം സ്വീകരിക്കും.

നേരത്തെ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഓഫീസുകൾ അടച്ചിടുകയും പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ചൊവ്വാഴ്ച ജോലിയിൽ പ്രവേശിക്കുകയും ചെയ്യും. ചൊവ്വാഴ്ച വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News