കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് (ഓട്ടംതുള്ളല്‍)

കൊറോണ കഴിഞ്ഞു
മാസ്കും മാറ്റി
മരണപ്പാച്ചിലില്‍
മനുഷമ്മാര്!

നാട്ടിപോക്കിനു
ആക്കം കൂടി
പൂരം കാണണം
പൊടിപൂര-
മടിച്ചുപൊളിക്കണം

വെള്ളമടിച്ചു കിറുങ്ങി
നടക്കണം
ഒത്താലൊന്ന്
ചാറ്റി നടക്കണം

നാട്ടില്‍ അമ്പേ!
ഫാഷന്‍ മാറി
വേഷം മാറി
സാരി മാറി
ചുരിദാറു മാറി
ജീന്‍സില്‍ കയറി
ലലനാമണികള്‍

ചെക്കന്മാരും
വേഷം മാറ്റി
തലയില്‍ ചുമ്മാടു
കണക്കെ
മുടികൊണ്ടൊരു
കാടു വളര്‍ത്തി!

രാഷ്ട്രീയക്കാര്‍
മുഷ്ടി ചുരുട്ടി
ആവേശത്തില്‍
മുറവിളി തന്നെ!

ഒന്നിനുമൊരു
കുറവില്ലവിടെ
വെട്ടിക്കൊലയും
തട്ടിപ്പും
പതിവിലുമേറെ
എവിടയുമങ്ങനെ!

ചൂടും, കൊതുകും
ഒരു വഴിയങ്ങനെ
ഉത്സവമെവിടയും
കാതു പിളര്‍ക്കും
ശബ്ദ
മലിനീകരവുമങ്ങനെ!

കൊല്ലം രണ്ടു
കഴിഞ്ഞൊരു പോക്ക്
കൊറോണ കഴിഞ്ഞൊരു
നാട്ടിപോക്ക്
ഇനിയൊരു
വെക്കേഷന്‍ വേണം
നാട്ടിപോയ
ക്ഷീണം തീര്‍ക്കാന്‍!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment