ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം മെയ് 29-ന്

ഡാളസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർ ഒത്തുചേർന്നു രജിസ്റ്റര്‍ ചെയ്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഐ പി സി എൻ ടിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും.

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറി, മുൻ പ്രസിഡന്റുമാരായ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ, ടി.സി. ചാക്കോ, മാധ്യമ പ്രവത്തകൻ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്ഥര്‍ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിച്ചു പ്രസംഗിക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ്, വൈസ് പ്രസിഡൻറ് അഞ്ജു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത്, ട്രഷറർ ബെന്നി ജോൺ, ജോയിന്റ് ട്രഷറർ പ്രസാദ് തിയോടിക്കൽ എന്നിവരടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യ സഹകരണം സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാം മാത്യു അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News