എന്തിനായിരുന്നു സില്‍‌വര്‍ ലൈനിന്റെ പേരില്‍ കോലാഹലം സൃഷ്ടിച്ചതെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: സംസ്ഥാന സർക്കാർ വികസന പദ്ധതിയായി പ്രഖ്യാപിച്ച് സിൽവർ ലൈൻ പദ്ധതിയുടെ സർവേ മരവിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇനി മുതല്‍ ജിയോ ടാഗ് സർവേ നടത്തുമെന്നും സർക്കാർ അറിയിച്ചു.

സര്‍വേ കല്ലുകള്‍ ഇനി സ്ഥാപിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വേ കല്ലിടലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. എങ്കില്‍ നേരത്തെ ജിയോ ടാഗ് നടത്തിക്കൂടായിരുന്നോ?, എന്തിനായിരുന്നു ഈ കോലാഹലമെന്ന് ഹൈക്കോടതി ചോദിച്ചു.

ജിയോ ടാഗ് സര്‍വേ നേരത്തെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ വന്‍ കോലാഹലമാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുക എന്നതായിരുന്നു കോടതിയുടെ ശ്രമം. എന്നാല്‍ മുഴുവന്‍ വസ്തുതകളും അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.

Print Friendly, PDF & Email

Leave a Comment

More News