കെ സ്വിഫ്റ്റ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കുടുങ്ങി

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട്-ബാംഗ്ലൂർ ബസാണ് കുടുങ്ങിയത്. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ ചില്ല് തകർന്നു. തുടർന്ന് ബസ് നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ സ്വിഫ്റ്റ് ടെര്‍മിനലില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലായിരുന്നു ബസ്.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.

Leave a Comment

More News