അദ്ധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയത് അവരുടെ തന്നെ ശിഷ്യര്‍!!; പ്രതികള്‍ക്ക് നാളെ ശിക്ഷ വിധിക്കും

കാസർകോട്: അദ്ധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അവരുടെ തന്നെ ശിഷ്യരാണെന്ന് കോടതി കണ്ടെത്തി. പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചീർക്കളംപുതിയ വീട്ടിൽ വിശാഖ് (27) ഒന്നാം പ്രതിയും, പുലിയന്നൂർ അല്ലറാട് വീട്ടിൽ അരുൺ (33) മൂന്നാം പ്രതിയുമാണ്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാല്‍ രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ (28) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വെറുതെ വിട്ടു. മറ്റു രണ്ടു പേര്‍ക്കുമുള്ള ശിക്ഷ നാളെ വിധിക്കും.

ചീമേനി പുലിയന്നൂരിൽ വിരമിച്ച അദ്ധ്യാപിക ജാനകിയെയാണ് ചീർക്കളം സ്വദേശികളും പൂര്‍‌വ്വ വിദ്യാർഥികളുമായ റിനീഷ്, വൈശാഖ് എന്നിവർ കൊലപ്പെടുത്തി കൊള്ളയടിച്ചത്. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അരുണിന്റെ മനസ്സിൽ രൂപപ്പെട്ട ആശയമായിരുന്നു ഈ കവര്‍ച്ച. ജാനകിയെ ആക്രമിക്കുന്ന സമയത്ത് അക്രമികളെ കണ്ട അദ്ധ്യാപിക “നിങ്ങളും ഈ കൂട്ടത്തിലുണ്ടോ മക്കളേ” എന്നു ചോദിച്ചതാണ് ടീച്ചറെ കൊല്ലാന്‍ അക്രമി സംഘം പദ്ധതിയിട്ടത്. കാരണം, ടീച്ചര്‍ അവരെ തിരിച്ചറിഞ്ഞു എന്ന ബോധ്യമായതു തന്നെ. അതോടെ ടീച്ചറെ കൊലപ്പെടുത്താന്‍ കഴുത്തിനിരുവശത്തും കത്തി കുത്തിക്കയറ്റി. കവര്‍ച്ച ആസൂത്രണം ചെയ്ത അരുണ്‍ തൊണ്ടി മുതല്‍ വിറ്റ വിഹിതം പോലും വാങ്ങാതെ ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. തനിക്കു നേരെ അന്വേഷണം തിരിയുമോ എന്ന ഭയത്തിലായിരുന്നു അയാള്‍ നാടു വിട്ടത്.

ജാനകി ടീച്ചറുടെ കൊലപാതകം പലതരത്തിലും വഴി തിരിച്ചു വിടാന്‍ പ്രതികള്‍ തന്നെ പ്രചാരണം അഴിച്ചു വിട്ടു. അതില്‍ ടീച്ചറെ കഴുത്തറുത്ത് കൊല ചെയ്ത പ്രതികളുമുണ്ടായിരുന്നു. നാട്ടുകാരുമായി പ്രതികളെ പിടികൂടാന്‍ എന്ന വ്യാജേന അവര്‍ എല്ലാ പ്രവര്‍ത്തനത്തിലും പങ്കുകൊണ്ടു. അതിന്റെ ഭാഗമായി കുളം വറ്റിക്കാനും ടീച്ചറെ കൊലപ്പെടുത്തിയ കത്തി തിരയാനും മൂന്ന് പേരും സജീവമായി നിലകൊണ്ടിരുന്നു. ഇത്രയും കാലം ഘാതകരെ പിടികൂടാന്‍ നാട്ടുകാര്‍ക്കൊപ്പം ഓടി നടന്നവരാണ് പ്രതികളെന്ന കാര്യം അറിഞ്ഞതോടെ ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല.

ആദ്യം പ്രതികള്‍ ഹിന്ദി സംസാരിച്ചുവെന്ന മൊഴിയിലായിരുന്നു മഹാരാഷ്ട്ര വരെ പോലീസ് എത്തിയത്. ചീമേനിയില്‍ പഴക്കച്ചവടക്കാരെ തേടി സാഗ്ലി വരെയെത്തി. പിന്നീട് പ്രൊഫഷണല്‍ കില്ലേഴ്‌സിനെ തേടി തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും. തുടര്‍ന്ന് രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും അരിച്ചു പെറുക്കി. ഇതെല്ലാം പ്രതികള്‍ കാണുന്നുണ്ടായിരുന്നു. ബംഗാള്‍ ക്വട്ടേഷന്‍ സംഘമെന്ന പ്രചാരണവും അക്കാലത്ത് നടന്നു. ഒടുവില്‍ ജാനകിയുടേയും ഭര്‍ത്താവ് കൃഷ്ണന്‍മാസ്റ്ററുടേയും ബന്ധുക്കള്‍ക്കു നേരേയുമായിരുന്നു സംശയം. അവരേയും ചോദ്യം ചെയ്തു. ഭര്‍ത്താവായ കൃഷ്ണന്‍മാസ്റ്ററെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമം ആരംഭിക്കുമെന്ന പ്രചാരണവുമുണ്ടായി. ഇത് തന്നേയും കുടുംബത്തേയും മാനസികമായി തകര്‍ത്തുവെന്ന് കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്‍ എന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല. ജാനകി കൊല്ലപ്പെട്ട ദിവസം താനും മരിച്ചെങ്കില്‍ എന്നു പോലും അദ്ദേഹം ചിന്തിച്ചു. സംഭവ ശേഷം പുലിയന്നൂരിലെ വീട്ടിലേക്ക് പോയിട്ടില്ല.

കവര്‍ച്ച കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ പിതാവ് പോലീസിന് നല്‍കിയ സൂചനകളാണ് ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിന് തുമ്പായത്. കവര്‍ച്ചയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണം വീട്ടു പറമ്പില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണം വീട്ടില്‍ സൂക്ഷിച്ചത് വൈശാഖിന്റെ അച്ഛന്‍ തിരിച്ചറിയുകയായിരുന്നു. ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന അദ്ദേഹത്തിന്റെ നീതി ബോധമാണ് പോലീസിനെ വിവരമറിയിക്കാന്‍ കാരണമായത്. അതോടെയാണ് 2017 ഡിസംബര്‍ 13 ന് രാത്രി നടന്ന കൊലപാതകത്തിലെ പ്രതികള്‍ വലയിലായത്.

തിരിച്ചറിയപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

പ്രതികൾ ജാനകിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, ജാനകി അവരിൽ ഒരാളെ തിരിച്ചറിഞ്ഞതാണ് പിടിക്കപ്പെടാതിരിക്കാൻ ടീച്ചറെ കൊന്നത്. പ്രതികളിൽ വിശാഖ് മെക്കാനിക്കാണ്. റിനീഷ് ദിവസക്കൂലിക്കാരനാണ്. മറ്റൊരു പ്രതിയായ അരുണിന് ബഹ്‌റൈനിലാണ് ജോലി, ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്. രാത്രിയിൽ മൂവരും അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ ടീച്ചറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ ചിമേനിയിലെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ സമ്മതിച്ചിരുന്നു.

പോലീസിന് അഭിനന്ദനങ്ങള്‍

ജില്ലയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് ക്രൂരമായ കൊലപാതകവും കവർച്ചയുമുൾപ്പെടെ രണ്ട് കേസുകൾ പരിഹരിച്ചതിനാണ് പോലീസ് സംഘത്തിന് അംഗീകാരം ലഭിച്ചത്. ഉദുമ ആയമ്പാറ സ്വദേശി സുബൈദയെ ജനുവരി 17ന് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായിരുന്നു. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാൻ, ഐജിപി മഹിപാൽ യാദവ്, ജില്ലാ എസ്പി കെ ജി സൈമൺ, ഡിവൈഎസ്പി കെ ദാമോദരൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ വാർത്താസമ്മേളനത്തിൽ വിശദ വിവരങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News