ജയ കുളങ്ങര ക്നാനായ മന്നന്‍-മങ്ക പ്രോഗ്രാം ചെയര്‍പെഴ്സണ്‍

ഒഹായോ: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യനാപോളിസിലെ ക്നായി തോമാ നഗറില്‍ വച്ച്‌ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ ഏറ്റവും വാശിയേറിയതും ഇമ്പമേറിയതും മുഴുവന്‍ കാണികളുടെയും പ്രശംസ പിടിച്ചു പറ്റുന്നതുമായ ക്നാനായ മന്ന൯-മങ്ക മത്സരത്തിന്റെ പ്രോഗ്രാം ചെയര്‍പേഴ്‌സണായി ജയ കുളങ്ങരയെ തെരഞ്ഞെടുത്തു.

സംഘടനാ മികവുകൊണ്ടും കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും മികവ്‌ തെളിയിച്ച ജയ കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഇത്തവണത്തെ ക്നാനായ മന്നന്‍-മങ്ക മത്സരം വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നതും രസകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്ന്‌ കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ഡോ. ദിവ്യ വള്ളിപ്പടവില്‍ പറഞ്ഞു. ജയ കുളങ്ങരയോടൊപ്പം ഈ മത്സരത്തിന്റെ കോ- ചെയേഴ്സായി ലിസ്‌ ജോസഫ്‌, ജാക്വലിന്‍ ജേക്കബ്‌ താമറാത്ത്‌, ഷീബ ചെറുശ്ശേരില്‍, ജസി പള്ളിക്കിഴക്കേതില്‍ എന്നിവരെയും തെരഞ്ഞെടുത്തതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അറിയിച്ചു.

കേരള റൗണ്ട്, ടാലന്റ് റൗണ്ട്, പ്ലാറ്റ്ഫോം റൗണ്ട് എന്നീ മൂന്ന്‌ ഇനങ്ങളിലായാണ്‌ ക്നാനായ മന്നന്‍-മങ്ക മത്സരം അരങ്ങേറുന്നതെന്ന്‌ ജയ കുളങ്ങര അറിയിച്ചു. ക്നാനായ മന്നന്‍-മങ്ക മത്സരത്തില്‍ പങ്കെടുക്കുവാനായി മുന്നോട്ടു വന്ന എല്ലാ മത്സരാര്‍ത്ഥികളും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണെന്നും, ഇത്തവണത്തെ ക്നാനായ മന്നന്‍-മങ്ക മത്സരം വളരെ രസകരവും വാശിയേറിയതും വിജ്ഞാനപ്രദവുമായിരിക്കുമെന്നും, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ചെയര്‍പെഴ്സണ്‍ ജയ കുളങ്ങര (847 778 2104), ലിസ്‌ ജോസഫ്‌ (803 622 3414), ജാക്വലിന്‍ ജേക്കബ് താമറാത്ത്‌ (914 413 4188), ഷീബ ചെറുശ്ശേരില്‍ (952 212 3536), ജസി ലൂക്കോസ്‌ പള്ളിക്കിഴക്കേതില്‍ (248 705 8338) എന്നിവരെ കെ.സി.സി.എന്‍.എ. എക്സിക്യൂട്ടിവിന്റെ പേരില്‍ അനുമോദിക്കുന്നു എന്നും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടിവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News