സോഷ്യല്‍ മീഡിയയിലൂടെ ഹണി ട്രാപ്പ്; കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി

കോഴിക്കോട്: സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ഹണി ട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി അനീഷ അടുപ്പം സ്ഥാപിച്ചതിനു ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വെച്ചാണ് യുവാവിന്റെ പണവും മൊബൈല്‍ ഫോണും യുവതിയും ഷംജാദും ചേര്‍ന്ന് തട്ടിയെടുത്തത്.

മെഡിക്കല്‍ കോളേജ് പോലീസില്‍ യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Leave a Comment

More News