അമേരിക്കയുമായി തായ്‌വാന്റെ ‘കൂട്ടുകെട്ട്’; ചൈന തായ്‌വാന് ചുറ്റും ജാഗ്രതാ റോന്തു ചുറ്റല്‍ ശക്തമാക്കി

അമേരിക്കയും തായ്‌പേയിയും തമ്മിലുള്ള ഒത്തുകളിക്ക് മറുപടിയായി ചൈനീസ് സൈന്യം തായ്‌വാന് ചുറ്റുമുള്ള കടലുകളിലും വ്യോമമേഖലയിലും “ജാഗ്രതാ റോന്തു ചുറ്റല്‍” ശക്തമാക്കിയതായി ചൈനീസ് ലിബറേഷന്‍ ആര്‍മി.

“അടുത്തിടെയായി തായ്‌വാൻ വിഷയത്തിൽ അമേരിക്ക ഇടയ്ക്കിടെ പല നീക്കങ്ങളും നടത്തുന്നുണ്ട്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നു. തന്നെയുമല്ല, തായ്‌വാൻ സ്വാതന്ത്ര്യ സേനയ്ക്ക് പിന്തുണ നൽകുന്നു. ഇത് തായ്‌വാനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടും,” പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ്-തായ്‌വാൻ ഒത്തുകളിക്ക് എതിരായ ഒരു ആവശ്യമായ നടപടിയാണ് ജാഗ്രതാ റോന്തു ചുറ്റല്‍ എന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

റോന്തു ചുറ്റല്‍ എവിടെയാണ് നടന്നതെന്ന് കൃത്യമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. തായ്പേയ്, ചൈനീസ് സൈനിക വിമാനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശങ്ങളിൽ പറക്കുന്നത് ഭീഷണിയാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്.

യുഎസ് സെനറ്ററുടെ തായ്പേയ് സന്ദർശനത്തിനെതിരെ ചൈനയുടെ വിമർശനം

ഇരുപക്ഷവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി യുഎസ് സെനറ്റർ ടാമി ഡക്ക്‌വര്‍ത്തിന്റെ തായ്പേയ് സന്ദർശനം ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ വിമർശിച്ചു.

ഇല്ലിനോയിസിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററുടെ സന്ദർശനം അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഏക-ചൈന നയത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഷാവോ പറഞ്ഞു. ചൈനീസ് രാഷ്ട്രം അതിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഡക്ക്‌വർത്ത് ചൊവ്വാഴ്ച തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെനുമായി കൂടിക്കാഴ്ച നടത്തി. അവരുടെ മീറ്റിംഗില്‍, ചൈനയുടെ പ്രതിഷേധമുണ്ടായിട്ടും, യുഎസ്-ചൈനീസ് വംശജയായ  ഡക്ക്‌വർത്ത്, വാഷിംഗ്ടണും തായ്‌പേയ്‌ക്കും ഇടയിൽ ശക്തമായ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News