ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുത നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി: ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുത നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആര്യസമാജത്തിന്റെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റ് നൽകാന്‍ പര്യാപ്തമല്ലെന്ന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് യോഗ്യതയുള്ള അധികാരിയാണ്. യഥാർത്ഥ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കണം.

യഥാർത്ഥത്തിൽ ഇതൊരു പ്രണയ വിവാഹത്തിന്റെ കാര്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് പെൺകുട്ടിയുടെ വീട്ടുകാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബം യുവാവിനെതിരെ ഐപിസി സെക്ഷൻ 363, 366, 384, 376(2) (n) കൂടാതെ 384, പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരവും കേസെടുത്തു.

അതേസമയം, പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നാണ് യുവാവിന്റെ വാദം. ആര്യസമാജ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. മധ്യേന്ത്യൻ ആര്യപ്രതിനിധി സഭ നൽകിയ വിവാഹ സർട്ടിഫിക്കറ്റും യുവാവ് ഹാജരാക്കി. എന്നാൽ, ഇത് അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ഈ സാഹചര്യത്തിൽ, മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഏപ്രിലിൽ സമ്മതിച്ചിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ഹൃഷികേശ് റോയിയും ആര്യപ്രതിനിധി സഭയോട് 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ടിലെ 5, 6, 7, 8 വകുപ്പുകളിലെ വ്യവസ്ഥകൾ ഒരു മാസത്തിനകം അതിന്റെ മാർഗരേഖയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News