ഫിലഡൽഫിയായിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ പൊതുദർശനവും സംസ്‌കാരവും വെള്ളി, ശനി ദിവസങ്ങളിൽ

ഫിലഡൽഫിയ: ഏപ്രിൽ 1-ന് തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസിന്റെ പൊതുദർശനവും ശുശ്രൂഷകളും ഏപ്രിൽ 5 ന് വെള്ളിയാഴ്ച (നാളെ) വൈകുന്നേരം 5 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലും, സംസ്‌ക്കാര ശുശ്രൂഷകളും പൊതുദർശനവും ഏപ്രിൽ 6 ന് ശനിയാഴ്ച രാവിലെ 8:45am മുതൽ 10:45am വരെയുള്ള സമയങ്ങളിലും ഫെയർലെസ് ഹിൽസിലുള്ള സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം പതിനൊന്നരയോടുകൂടി റോസ്ഡേയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (3850 Richlieu Rd, Bensalem, PA 19020). സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. അബു പീറ്റർ, വെരി റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, വെരി റവ. യേശുദാസൻ പാപ്പൻ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാ. കെ.കെ. ജോൺ, റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. സുജിത് തോമസ് എന്നിവരുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ മറ്റ് വൈദീകരുടെ സഹകരണത്തിലും നടത്തപ്പെടും

1990 ജനുവരിയിൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി ഗീവർഗീസ്, കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ പരേതനായ ഗീവർഗീസ് പടിപ്പുരയുടെയും ശ്രീമതി മറിയാമ്മ ഗീവർഗീസിൻ്റെയും രണ്ടാമത്തെ മകനായി 1937 ഫെബ്രുവരി 18-ന് നല്ലിലയിൽ ജനിച്ചു. നല്ലിലയിലെ ബഥേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ അംഗമായിരുന്നു. കൊല്ലം കൈതകുഴി വടകോട് വീട്ടിൽ ഫിലിപ്പ് വടകോടിന്റെയും, സാറാമ്മ ഫിലിപ്പിന്റെയും മകൾ തങ്കമ്മ മത്തായിയാണ് ഭാര്യ.
വർഗീസ് മത്തായി (റോയ്), സാമുവൽ മത്തായി (റെജി), ഫിലിപ്പ് മത്തായി (ഷാജി), ജോൺ മത്തായി (സാം), ജേക്കബ് മത്തായി (ബിജി) എന്നിവർ മക്കളും, സാറാ വർഗീസ്, ജൂബി സാമുവൽ, മഞ്ജു മത്തായി, സിജോ മത്തായി, എബി ജേക്കബ് എന്നിവർ മരുമക്കളും, റോഷ് വർഗീസ്, റയാൻ മത്തായി, വിനീത് വർഗീസ്, സിന്തിയ മത്തായി, വിവേക് വർഗീസ്, മിഷ മത്തായി, ജോഷ്വ മത്തായി, മാത്യു ജേക്കബ്, എബിൻ മത്തായി, ജെഫ്രി മത്തായി, ജെൻസൺ മത്തായി, ലിയ ജേക്കബ് എന്നിവർ കൊച്ചുമക്കളുമാണ്.

യോഹന്നാൻ പടിപ്പുര, ചാക്കോ പടിപ്പുര, ജോൺ പടിപ്പുര, മാത്യു പടിപ്പുര, തോമസ് പടിപ്പുര, പൊടിയമ്മ കുഞ്ഞൂഞ്ഞ്, സാറാമ്മ തങ്കച്ചൻ, ഓമന രാജൻ എന്നിവരാണ് സഹോദരങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News