ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു

ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു

പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി

പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി.
നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി.

2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു.

സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്

പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ് ഭാര്യ

മക്കൾ: ജോസഫ്, ഡോ. കുര്യൻ, ഡോ. എലിസബത്ത്. മരുമക്കൾ: ഡോ. ഡയാൻ തോമസ്, കെയൻ, മാത്യു
പേരക്കുട്ടികൾ: ലിലി, ഹാന, ബെഞ്ചമിൻ, എമ്മ, മാഡിസൺ, ഈഥൻ
സഹോദരി മേരി (കൊച്ചുപുരയ്ക്കൽ, ഓണക്കൂർ)

ശവസംസ്കാരവും ശുശ്രൂഷകളും ഞായറാഴ്ച, ജൂൺ 5 ഞായറാഴ്ച 2 മുതൽ 4 വരെ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, 905, സൗത്ത് കെന്റ് എലംഹസ്ററ്, ഇല്ലിനോയി.

Print Friendly, PDF & Email

Leave a Comment

More News