തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്.
എറണാകുളത്ത് ഇന്ന് 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കൂടുതൽ. കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മരണം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയാണ് മൂന്ന് മാസത്തെ ഇടവേലയ്ക്ക് ശേഷം കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയത്. ചെവ്വാഴ്ച 2271 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2193 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.
രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news