പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവഴി പെരുവഴി
പെരുമക്കായ്!
കേരള സഭയില്‍
കേട്ടവരെല്ലാം
ചാടികയറി
ചാകര പോലെ!
പലവഴി…….

ഇനി ഒന്നിനുമൊരു
കുറവല്ലിവിടെ
മലയാളിക്കു
മലനാട്ടിലംഗീകാരം!
പലവഴി…….

കോരനു കുമ്പിളീ
കഞ്ഞിയതോര്‍ത്തോ!
പിളരും സംഘടന
വളരും പാരകളായ്!
പലവഴി……..

നാട്ടില്‍ ചെളി വാരി
എറിഞ്ഞു കളിക്കും
രാഷ്ട്രീയമിവിടെയു-
മങ്ങനെയെന്നോ!
പലവഴി…….

ഇക്കളി കണ്ടു
മടുത്തു മലയാളി!
മുക്കിനു മുക്കിനു
സംഘടനകള്‍!
പലവഴി………

പ്രസ്‌ ക്ലബുകള്‍
നിരവധി!
ഫോമാ, ഫോക്കാനാ
ലാനായങ്ങനെ!
പലവഴി…….

ഒന്നിനുമൊരു
കുറവില്ലിവിടെ
എന്നിട്ടും-
മലയാളി മടുത്തു!
പലവഴി……..

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment